ഹൃസ്വകാല നിക്ഷേപത്തിന് യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട് പ്ലാൻ

Posted on: November 17, 2013

UTI-mutual-fundഹൃസ്വകാല നിക്ഷേപത്തിനു യുടിഐ ഷോർട്ട്ടേം ഇൻകം ഫണ്ട് പദ്ധതികൾ ആവിഷ്‌കരിച്ചു. ചെറിയ കാലാവധിയിൽ മാത്രം നിക്ഷേപിക്കുവാനാണ് ഇപ്പോൾ നിക്ഷേപകർ താത്പ്പര്യപ്പെടുന്നത്. നിക്ഷേപകർക്ക് നിക്ഷേപത്തുക നഷ്ടം വരാതെ എന്നാൽ മതിയായ ലാഭം നേടാനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ഷോർട്ട് ടേം ഫണ്ടിംഗിൻറ പ്രാരംഭ‘ഘട്ടത്തിൽ നിക്ഷേപിക്കുന്നവർക്ക് മികച്ച രീതിയിൽ ലാഭം നേടാനാകുമെന്ന് യുടിഐ ഫണ്ട് മാനേജർ സുധീർ അഗർവാൾ പറഞ്ഞു. യുടിഐ ഷോർട്ട് ടേം ഫണ്ട് പദ്ധതിയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വായ്പാ പദ്ധതി എന്ന അംഗീകാരവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.