മലയാളികളിൽ ഒന്നാമൻ

Posted on: September 20, 2014

M-A-Yusaf-Ali-big

അതിസമ്പന്നരായ മലയാളികളിൽ ഒന്നാമൻ പദ്മശ്രീ എം. എ. യൂസഫലി. ചൈനയിലെ ഷാംഗായ് ആസ്ഥാനമായുള്ള ഹാരുൺ മാസിക തയാറാക്കിയ 2014 ലെ ഇന്ത്യ റിച്ച് ലിസ്റ്റിൽ അതിസമ്പന്നരായ 223 ഇന്ത്യക്കാരാണ്  ഇടംപിടിച്ചിട്ടുള്ളത്. 1,800 കോടി രൂപയ്ക്കു മുകളിൽ ആസ്തിയുള്ളവരെ മാത്രമെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളു. 11,500 കോടി രൂപയാണ് ലുലു ഗ്രൂപ്പ് എംഡിയായ എം. എ. യൂസഫലിയുടെ ആസ്തിയായി കണക്കാക്കിയിട്ടുള്ളത്. റിച്ച് ലിസ്റ്റിൽ 49 ാം സ്ഥാനത്താണ് എം. എ. യൂസഫലി. യൂസഫലി ഉൾപ്പടെ 20 മലയാളികളാണ് ഹാരുൺ റിച്ച് ലിസ്റ്റിലുള്ളത്.

വിവിധ ഗൾഫ് രാജ്യങ്ങളിലായി 110 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് അടുത്ത വർഷത്തോടെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചുവടുറപ്പിക്കും. രാജ്യാന്ത ഓഡിറ്റ് സ്ഥാപനമായ ഡിലോയ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വളർച്ചയുള്ള വ്യവസായ ഗ്രൂപ്പുകളിലൊന്നാണ് ലുലുഗ്രൂപ്പ്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ ആരംഭിക്കുന്നതോടെ കേരളത്തിലെ ഐടി രംഗത്തേക്കും ലുലുഗ്രൂപ്പ് പ്രവർത്തനം വ്യാപിക്കും.

മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നൻ. 37 ശതമാനം വളർച്ചയോടെ 1,65,000 കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. സൺ ഫാർമ ചെയർമാൻ ദിലീപ് സാംഗ്‌വിയാണ് 1,29,000 കോടി രൂപയുടെ ആസ്തിയോടെ രണ്ടാം സഥാനത്ത്. ലക്ഷ്മി മിത്തൽ (97,000 കോടി), അസിം പ്രേംജി (86,000 കോടി), ശിവ് നാടാർ (78,000 കോടി), എസ്. പി. ഹിന്ദുജ (72,000 കോടി), പല്ലോൺജി മിസ്ത്രി (63,000 കോടി), കുമാർമംഗളം ബിർള (62,000 കോടി), സുനിൽ മിത്തൽ (51,000 കോടി), ഗൗതം അദാനി (44,000 കോടി) തുടങ്ങിയവരാണ് റിച്ച് ലിസ്റ്റിലെ ആദ്യത്തെ പത്തു പ്രമുഖർ.

രവി പിള്ള – ആർപി ഗ്രൂപ്പ് (9,600 കോടി), സണ്ണി വർക്കി (9,000 കോടി), ക്രിസ് ഗോപാലകൃഷ്ണൻ – ഇൻഫോസിസ് (8,800 കോടി), ടി. എസ്. കല്യാണരാമൻ – കല്യാൺ ജുവല്ലേഴ്‌സ് (7,100 കോടി), ജോയ് ആലൂക്കാസ് (6,300 കോടി), എം. ജി. ജോർജ് – മുത്തൂറ്റ് (6,100 കോടി), എസ്. ഡി. ഷിബുലാൽ – ഇൻഫോസിസ് (5,600 കോടി), ബി. ഗോവിന്ദൻ – ഭീമ ജുവല്ലറി (4,200 കോടി), സി. വി. ജേക്കബ് – സിന്തൈറ്റ് (4,200 കോടി), കെ. എം. മാമ്മൻ – എംആർഎഫ് (4,100 കോടി),

എം. പി. രാമചന്ദ്രൻ – ജ്യോതി ലാബ് (3.400 കോടി), പി. എൻ. സി. മേനോൻ – ശോഭാ ഡവലപ്പേഴ്‌സ് (2,900 കോടി), പോൾ ജോൺ – ജോൺ ഡിസ്റ്റിലറീസ് (2,800 കോടി), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (2,700 കോടി), ആസാദ് മൂപ്പൻ – അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ (2,400 കോടി), പി. മുഹമ്മദ് അലി – ഗൾഫാർ (2,400 കോടി), റെജി ഏബ്രാഹം – അബാൻ ഓഫ്‌ഷോർ (2,200 കോടി), പി. എ. ജോസ് – ജോസ്‌കോ ജുവല്ലറി (2,000 കോടി), സന്തോഷ് ജോസഫ് – ദുബായ് പേൾ (1,800 കോടി) എന്നിവരാണ് ഹാരുൺ റിച്ച് ലിസ്റ്റിലെ അതിസമ്പന്നരായ മറ്റു മലയാളികൾ.