ഒലക്ട്ര ഇലക്ട്രിക് ബസ് : 100-ാമത് ബസും റോഡിലിറക്കി

Posted on: March 6, 2019

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദം ലക്ഷ്യമാക്കി ഹ്രസ്വദൂര യാത്രകള്‍ക്ക് പ്രയോജനപ്പെടുന്ന വിധം നിരത്തിലിറക്കിയ ഒലക്ട്ര ഇലക്ട്രിക് ബസ് നൂറാമത്തെ ബസും റോഡിലിറക്കി. കേരളം, മഹാരാഷ്ട്ര (മുംബൈ, പൂനെ), ഹിമാചല്‍ പ്രദേശ് (കുളു മണാലി) , തെലുങ്കാന സംസ്ഥാനങ്ങളിലെ പൊതു ഗതാഗത രംഗത്ത് ഇതിനകം.നൂറാമത്തെ ബസ് ലഭിച്ചത് തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനാണ്. പരിസ്ഥിതി മലിനമാക്കാതെ പൂര്‍ണായും ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഈ ബസുകള്‍ സര്‍വ്വസുകള്‍ നടത്തുന്നത്.

ഇലക്ട്രിക് ബസിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതോടെ മറ്റ് ബസുകള്‍ പുറം തള്ളുന്ന കാര്‍ബണിന്റെ അളവ് കുറയുകയും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുകയും ചെയ്യും. ഈ പശ്ചാത്തലം മനസിലാക്കി രാജ്യം മുഴുവന്‍ സംസ്ഥാനങ്ങളുടേയും പൊതു ഗതാഗത രംഗത്ത് കൂടുതല്‍ ബസുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഒലക്ട്ര മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. റാവല്‍ അറിയിച്ചു.