വരള്‍ച്ചയെ അതിജീവിക്കാന്‍ ട്വന്റി20 ; ജലസംരക്ഷണം ഉറപ്പുവരുത്താന്‍ വ്യത്യസ്ത പദ്ധതികള്‍

Posted on: February 26, 2019

കൊച്ചി : വിവിധ ജലസംരക്ഷണ പദ്ധതിയിലൂടെ പഞ്ചായത്തില്‍ നിന്ന് കുടിവെള്ളക്ഷാമം തുടച്ചു നീക്കി വരള്‍ച്ചയെ അതിജീവിക്കാന്‍ ലക്ഷ്യമിട്ട് ട്വന്റി20. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിലെ ഓരോ തോടുകളും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വൃത്തിയാക്കി കരിങ്കല്‍ ഭിത്തികള്‍ കെട്ടി സംരക്ഷിച്ചു.

42 കോടി ചിലവില്‍ പ്രാവര്‍ത്തികമാക്കിയ ഈ പദ്ധതിയിലൂടെ പ്രദേശത്തെ ജലനിരപ്പ് വര്‍ധിക്കുകയും ചെയ്തു. തണ്ണീര്‍ തടങ്ങളുടെ സംരക്ഷണത്തിനായി 72 കോടി ചിലവിട്ട് 142 തടയിണകളാണ് ട്വന്റി20 സ്ഥാപിച്ചത്. നാടെങ്ങും വരള്‍ച നേരിടുന്ന സാഹചര്യത്തിലാണു ജലസംരക്ഷണ മേഖലയ്ക്കുൂന്നല്‍ നല്കുന്നതെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു