ആറളം വന്യജീവി സങ്കേതത്തില്‍ രണ്ടു പുതിയ ഇനം ശലഭങ്ങള്‍

Posted on: January 7, 2019

ആറളം : ആറളം വന്യജീവി സങ്കേതത്തില്‍ പുതുതായി രണ്ടിനം ചിത്രശലഭങ്ങളെ കൂടി കണ്ടെത്തി. സഹ്യാദ്രി തവിടന്‍, നാല്‍വരയന്‍ നീലി എന്നീ ശലഭങ്ങളെയാണ് കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തില്‍ 259 ഇനം ശലഭങ്ങളെ സ്ഥിരീകരിച്ചു. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും വന്യജീവി സങ്കേതത്തിന്റെയുംനേതൃത്ത്വത്തില്‍
മൂന്ന് ദിവസമായി നടത്തിയ ചിത്രശലഭ ദേശാടനപഠന ക്യാമ്പിലാണ് പുതിയ കണ്ടെത്തല്‍.

വളയംചാല്‍, പൂക്കുണ്ട്, നരിക്കടവ്, ഉരുപ്പുകുന്ന്, കുരുക്കത്തോട്, ഭൂതംകല്ല്, കരിയാംകാപ്പ്, ചാവച്ചി, മീന്‍മുട്ടി, പരിപ്പുതോട്, കൊട്ടിയൂര്‍ വന്യജീവി സങ്കേത്തിലെ കൊട്ടിയൂര്‍ എന്നിവിടങ്ങളിള്‍ കേന്ദ്രീകരിച്ചായിരുന്നു ശലഭനിരീക്ഷണം. അഞ്ചു മിനിറ്റിനുള്ളില്‍ ഏകദേശം മുന്നൂറോളം ആല്‍ബട്രോസ് ശലഭങ്ങളെ നിരീക്ഷിക്കുകയുണ്ടായി. ക്യാമ്പിന്റെ സമാപന സമ്മേളനം ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ വി ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജാഫര്‍ പാലോട്ട് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.