ഡൽഹിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമായി

Posted on: December 24, 2018

ന്യൂഡൽഹി : ഡൽഹിയിൽ അന്തരീക്ഷമലിനീകരണം ഗുരുതരമായി. അഞ്ച് ദിവസത്തേക്ക് യാത്രകൾ കുറയ്ക്കാനും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകി. സിപിസിബി എയർ ക്വാളിറ്റി ഇൻഡെക്‌സിൽ മലിനീകരണ നിരക്ക് 446 ഉം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗിന്റെ കണക്കിൽ മലിനീകരണ നിരക്ക് 471 ഉം ആണ്.

അന്തരീക്ഷമലിനീകരണം ഈ നിലയിൽ തുടർന്നാൽ ശ്വാസതടസം, സ്‌ട്രോക്ക്, കാൻസർ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ വർഷം രണ്ടാം തവണയാണ് ദേശീയ തലസ്ഥാനമേഖലയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമാകുന്നത്.