ഹിമാലയത്തില്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് ഗവേഷകര്‍

Posted on: December 5, 2018

കൊച്ചി : ഹിമാലയം കേന്ദ്രമായി സമീപ ഭാവിയില്‍ മറ്റൊരു വന്‍ ഭൂകമ്പത്തിനു സാധ്യതയുള്ളതായി മലയാളി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭൗമശാസ്ത്ര ഗവേഷകസംഘം കണ്ടെത്തി. 3 വര്‍ഷം മുന്‍പ് നേപ്പാളിനെ തകര്‍ത്തെറിഞ്ഞ, റികെടര്‍ സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു സമാനമായേക്കാം ഇതെന്നാണു കണ്ടെത്തല്‍.

നൂതനമായ സ്‌പേസ് ജിയോടെറ്റിക് സാങ്കേതിക വിദ്യകളും ജിയോഫിസിക്കല്‍ ഡേറ്റകളും ഉപയോഗിച്ചായിരുന്നു ഗവേഷണം. പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചര്‍ പബ്ലിഷേഴ്‌സിന്റെ സയന്റിഫിക് റിപ്പോര്‍ട്ട് നവംബര്‍ ലക്കത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഐ എസ് ആര്‍ ഒ യുടെ കീഴിലുള്ള അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ (എസ് സി) ശാസ്ത്രജ്ഞനായ ഡോ.കെ.എം ശ്രീജിത്തും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപാര്‍ട്‌മെന്റ് ഓഫ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സിലെ അസോഷ്യേറ്റ് പ്രഫസറായ ഡോ.പി. എസ് സുനില്‍ എന്നിവരാണ് പഠനത്തിനു നേതൃത്വം കൊടുത്ത മലയാളികള്‍.

TAGS: Himalaya |