മൂന്ന് നഗരങ്ങളില്‍ ഇനി ഹരിത ഓട്ടോകള്‍ മാത്രം

Posted on: November 30, 2018

തിരുവനന്തപുരം : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹരിത ഓട്ടോറിക്ഷകള്‍ക്ക് മാത്രമായി പുതിയ പെര്‍മിറ്റുകള്‍ നിജപ്പെടുത്തി വിജ്ഞാപനമിറങ്ങി. 3000 പെര്‍മിറ്റുകളാണ് പുതുതായി വിതരണം ചെയ്യുക. 2000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും 1000 പ്രകൃതിസൗഹൃദ ഇന്ധന ഓട്ടോറിക്ഷകള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി ലഭിക്കും.

സി എന്‍ ജി, എല്‍ എന്‍ ജി, എല്‍ പി ജി, ഇന്ധനമാക്കിയ ഓട്ടോറിക്ഷകള്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിക്കുക. കോഴിക്കോട്ട് 4337, എറണാകുളത്ത് 4500 ഓട്ടോറിക്ഷകള്‍ക്കാണ് നിലവില്‍ പെര്‍മിറ്റുള്ളത്.

TAGS: CNG Auto | LNG Auto | LPG |