വായുമലിനീകരണം ബംഗാളിന് അഞ്ചുകോടി രൂപ പിഴ

Posted on: November 30, 2018

കൊല്‍ക്കത്ത : കൊല്‍ക്കത്ത, ഹൗറ നഗരങ്ങളില്‍ വായുമലീനീകരണം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ബംഗാള്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തി.

രണ്ടാഴ്ചയ്ക്കം ദേശീയ മലിനീകരണ നിയന്ത്രണബോര്‍ഡില്‍ പിഴയടയ്ക്കണമെന്ന് ജഡ്ജി എസ് പി വാംഗ്ഡിയും നാഗിന്‍ നന്ദയും ഉള്‍പ്പെടുന്ന ട്രിബ്യൂണലിന്റെ കിഴക്കന്‍ മേഖലാ ബഞ്ച് നിര്‍ദേശിച്ചു. പിഴയടയ്ക്കുന്നത് വൈകിയാല്‍ ഓരോ മാസവും ഒരു കോടി രൂപ വീതം പിഴയും ഒടുക്കേണ്ടി വരും.