മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരു ലക്ഷം രൂപ പിഴ

Posted on: October 25, 2018

 

ന്യൂഡല്‍ഹി : ഏലൂര്‍ വ്യവസായ മേഖലയില്‍ പെരിയാറിലെ മലിനീകരണം തടയുന്നതിന് വ്യക്തമായ മാര്‍ഗരേഖ നല്‍കാത്തതിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഗ്രീന്‍ ആക്ഷന്‍ ഫോഴ്‌സ്, ജനങ്ങളുടെ ജാഗ്രത എന്നിവയുടെ ഹര്‍ജികളിലാണ് നടപടി.

ഹര്‍ജികള്‍ അടുത്ത മാസം14 ന് വീണ്ടും പരിഗണിക്കും. മലിനീകരണ മെമ്പര്‍ സെക്രട്ടറി നേരിട്ടു ഹാജരാകണം. നിയന്ത്രണ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സത്യവാങ്മൂലം നല്‍കണം. ഹര്‍ജിക്കാര്‍ക്കുവേണ്ടി എ.എക്‌സ്. വര്‍ഗീസ്, ബോബി അഗസ്റ്റിന്‍, കെ.കെ അഷ്‌കര്‍ എന്നിവരും എതിര്‍കക്ഷികള്‍ക്കുവേണ്ടി ഡി. എസ് ഏകാംബരം, രമാ സ്മൃതി, ഇ.കെ കുമരേശന്‍ എന്നിവരും ഹാജരായ