ഹോണ്ട ബീറ്റ്‌സ് പൊലൂഷൻ വാരാചരണത്തിന് തുടക്കമായി

Posted on: June 10, 2018

ഗുരുഗ്രാം : ആഗോള പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ, ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് സൊസൈറ്റിയുമായി (സിയാം) ചേർന്ന് മലിനീകരണത്തിനെതിരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹോണ്ട ബീറ്റ്‌സ് പൊലൂഷൻ എന്ന ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ചു. ജൂൺ അഞ്ചിന് ആരംഭിച്ച പ്രചാരണത്തിൽ ഇന്ത്യയിലെ ഹോണ്ടയുടെ 5700 ഓളം വരുന്ന അംഗീകൃത ഡീലർമാർ പങ്കാളികളാകും.

ഡീലർഷിപ്പുകളിൽ മാത്രമല്ല ഹോണ്ടയുടെ ഹരിയാനയിലെ മാനേസർ, രാജസ്ഥാനിലെ തപുക്കര, കർണാടകയിലെ നർസപുര, ഗുജറാത്തിലെ വിതൽപൂർ തുടങ്ങിയ പ്ലാന്റുകളിലും വിവിധ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.

നമ്മുടെ കുട്ടികൾക്ക് നീലാകാശം എന്ന ആശയത്തിൽ ഉത്തരവാദിത്തമുള്ള കോർപറേറ്റ് എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണത്തിൽ ഹോണ്ട എും പ്രതിജ്ഞാബദ്ധമാണെും ഹരിതാഭമാർ നാളെയ്ക്കാണ് ഹോണ്ടയുടെ ശ്രമങ്ങളെും സംസ്‌കരണം, സാങ്കേതികവിദ്യ, പ്ലാന്റ് ആർക്കിടെക്ക്ച്ചർ തുടങ്ങിയവയിൽ ഇത് പ്രകടമാണെും 2030 ടെ പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണെും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.

മലിനീകരണത്തിനെതിരായ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രചാരണത്തിൽ ഡീലർഷിപ്പ് വളപ്പിലും അടുത്തുള്ള സ്‌കൂളുകളിലും പ്രദേശങ്ങളിലും മരങ്ങൾ വെച്ചു പിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഹോണ്ടയുടെ എല്ലാ അംഗീകൃത വർക്ക്‌ഷോപ്പുകളിലും സൗജന്യമായി പുക പരിശോധനയുണ്ടാകും. ഡീലർഷിപ്പുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വൃക്ഷ തൈകൾ നൽകും. സ്‌കൂളുകളിൽ ക്വിസ്, ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിക്കും.

ഹോണ്ടയുടെ വർക്ക്‌ഷോപ്പ് ജീവനക്കാർ പരിസ്ഥിതി സംരക്ഷിക്കുക എന്ന സന്ദേശമടങ്ങിയ ടീ-ഷർട്ടുകളും ബാഡ്ജുകളും ധരിച്ചായിരിക്കും ജോലിക്കെത്തുക. ഡീലർഷിപ്പുകളിൽ ഇതു സംബന്ധിച്ച ബാനറുകളും ഉയർത്തും.

TAGS: Honda 2Wheelers |