ബിഎസ് VI ഇന്ധനം എത്തി : സൾഫർ തോത് 80 ശതമാനം കുറയും

Posted on: April 9, 2018

ന്യൂഡൽഹി : ബിഎസ് VI ഇന്ധനം ഡൽഹിയിൽ അവതരിപ്പിച്ചു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ബിഎസ് VI ഗ്രേഡ് ഇന്ധനം വിപണിയിൽ ഇറക്കിയത്. 2020 ഏപ്രിലിൽ വിപണിയിൽ എത്തിക്കാനായിരുന്നു തീരുമാനം. ഡൽഹിയിലെ ശൈത്യകാല മലിനീകരണത്തിന്റെ പേടിപ്പിക്കുന്ന തോതാണ് ബിഎസ് VI ഗ്രേഡ് ഇന്ധനം നേരത്തെ വിപണിയിലെത്തിക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

ബിഎസ് VI ഗ്രേഡ് ഇന്ധനം നിലവിലുള്ള ബിഎസ് VI നെ അപേക്ഷിച്ച് സൾഫറിന്റെ തോത് അഞ്ചുമടങ്ങ് കുറയ്ക്കും. 80 ശതമാനം വരും ഇത്.റോഡിലുള്ള പഴയ വാഹനങ്ങളിൽ നിന്നുപോലും പുറംതള്ളൽ പരമാവധി കുറയ്ക്കാൻ കഴിയും. ബിഎസ് VI സിഎൻജിയേക്കാൾ സംശുദ്ധമാണെന്ന് പ്രധാൻ പറഞ്ഞു. ഒരു പക്ഷേ അതിനേക്കാളേറെ സംശുദ്ധം. അഖിലേന്ത്യാ തലത്തിൽ 2020. ഏപ്രിൽ ഒന്നിന് ബിഎസ് VI ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് സ്റ്റഡിയുടെ കണക്കു പ്രകാരം പ്രതിവർഷം വായുമലിനീകരണം മൂലം ഡൽഹിയിൽ മരണമടയുന്നത്, 10,000-30,000 പേരാണ്. ദേശീയ തലസ്ഥാന നഗരിയിൽ ബിഎസ് VI അവതരിപ്പിക്കുക വഴി, വാഹന മലിനീകരണം മൂലം പൊലിയുന്ന ആയിരകണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന് അദേഹം പ്രത്യാശിച്ചു.

 

പ്രീമിയം ഇന്ധനങ്ങളുടെ ഗുണഫലം പൂർണമായും ലഭിക്കണമെങ്കിൽ വാഹന സാങ്കേതികവിദ്യയും ബിഎസ് VI ലേയ്ക്ക് മാറണം. ബിഎസ് VI ഗ്രേഡ് ഇന്ധനത്തിന്റെ ഗുണഫലം പൂർണമായും ലഭിക്കണമെങ്കിൽ വാഹനങ്ങളെല്ലാം ബിഎസ് VI സാങ്കേതികവിദ്യയിലേയ്ക്ക് മാറണം. കാർഷികാവശിഷ്ടങ്ങൾ, കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തിന് പരിഹാരം കാണാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി 2 ജി എത്തനോൾ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.

ബിഎസ് VI ഉപയോഗിക്കുന്ന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിലിപ്പിൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇപ്പോൾ ഇന്ത്യയും ഭാഗമായി ചൈനയിൽ വലിയ വാഹനങ്ങളാണ് ബിഎസ് VI ഉപയോഗിക്കുന്നത്. നിശ്ചിത സമയത്തിനു മുമ്പുതന്നെ ബിഎസ് VI ഗ്രേഡ് ഇന്ധനം വിപണിയിലെത്തിക്കാൻ കഴിഞ്ഞത് ഒരു നേട്ടമാണെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ഡയറക്ടർ ജനറൽ സുനിത നാരായൻ പറഞ്ഞു.

TAGS: BS-VI Fuel |