സോളാർ മാളുമായി ലുലു

Posted on: August 20, 2016

Lulu-Mall-TVM-Big

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ നിർമാണരീതികളുമായി തിരുവനന്തപുരത്തെ നിർദിഷ്ട ലുലുമാൾ ശ്രദ്ധേയമാകുന്നു. ഇരുപത് ലക്ഷം ചതുരശ്രയിട വിസ്തീർണ്ണമുള്ള മാൾ സോളാർ എനർജിയിലായിരിക്കും പ്രവർത്തിക്കുന്നത്. പരിസ്ഥിതിക്ക് അനുകൂലമായി മാൾ രൂപകൽപന ചെയ്തിരിക്കുന്നത് ലണ്ടനിലെ ഡിസൈൻ ഇന്റർനാഷണലാണ്. 2,000 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന മാൾ 5,000 ലേറെപ്പേർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യും. ഇരുപത് ഏക്കറിൽ ഷോപ്പിംഗ് മാളിന് പുറമെ ഹോട്ടൽ, അന്താരാഷ് ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ എന്നിവയും നിർമ്മിക്കും.

ഷോപ്പിംഗ് മാളിൽ 200 ൽപ്പരം അന്താരാഷ്ട്ര ബ്രാൻഡുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, ഫുഡ് കോർട്ട്, ഐസ് സ്‌കേറ്റിംഗ്, 9 സ്‌ക്രീൻ മൾട്ടിപ്ലെക്‌സ്, കുട്ടികൾക്കായുള്ള എന്റർടെയ്ൻമെന്റ് സെന്റർ തുടങ്ങിയ ആകർഷണങ്ങളുമുണ്ട്. 3,000 ൽപ്പരം കാറുകൾക്ക് പാർക്കിംഗ് സൗകര്യമുണ്ടാകും. ഗതാഗത തിരക്ക് ഒഴിവാക്കി ആളുകൾക്ക് സുഗമമായി വന്നു പോകുന്നതിനാവശ്യമായ ആധുനിക ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം മാളിൽ ഏർപ്പെടുത്തും.