ഇൻഫോസിസ് ഹൈദരാബാദ് കാമ്പസിൽ സോളാർ പ്ലാന്റ്

Posted on: July 30, 2015

Infosys-Hyderabad-campus-Bi

ഹൈദരാബാദ് : ഇൻഫോസിസ് ഹൈദരാബാദ് കാമ്പസിൽ 7 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്കു മാറ്റാനുള്ള നടപടികളുടെ ഭാഗമാണിത്.

പരിസ്ഥിതി അനുകൂല ഹീറ്റിംഗ്, വെന്റിലേറ്റിംഗ്, എയർകണ്ടീഷണിംഗ് സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഹൈദരാബാദ് കാമ്പസ്. കാമ്പസിൽ ഈ വർഷം 15,758 വൃക്ഷത്തൈകൾ കൂടി നട്ടുപിടിപ്പിക്കും. ഇതോടെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കാമ്പസിൽ നട്ടുപിടിപ്പിച്ചത് 4,15000 ലേറെ വൃക്ഷങ്ങളാകും.