ലൗ എഫ് എം ചിത്രീകരണം പൂർത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വിൽസണും നായകർ

Posted on: April 8, 2019

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗത സംവിധായകൻ ശ്രീദേവ് കപ്പൂർ, അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ചിത്രീകരണം പൂർത്തിയായി. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വിൽസൺ, സിനോജ് അങ്കമാലി, വിജിലേഷ്, നിർമ്മൽ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തിൽ നായകൻറെ കൂട്ടാളികളായി വരുന്നു. ഒരു ടീമായി ഇവർ വെള്ളിത്തിരയിൽ എത്തുന്നതും ചിത്രത്തിൻറെ പുതുമയാണ്.

സിനിൽ സൈനുദ്ദീൻ പ്രതിനായകവേഷത്തിൽ എത്തുന്നു. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓർമ്മയായി മാറിയ റേഡിയോ ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തിൽ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മിൽ പുനർജനിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം 12 വർഷത്തിലേറെയായി പ്രവർത്തിച്ചുവന്ന ശ്രീദേവ് കപ്പൂരിൻറെ ആദ്യ സംവിധായ സംരംഭമാണ് ലൗ എഫ് എം. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. ടിറ്റോ വിൽസണും നായക തുല്യമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അപ്പാനി ശരത്ത് (ഗസൽ) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കാമ്പസ് ജീവിതം സിനിമയിൽ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു കാമ്പസ് മൂവിയല്ലെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു.

ലൗ എഫ് എം ഒരു ഫാമിലി എൻറർടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയിൽ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലർത്തിയാണ് ലൗ എഫ് എം പ്രേക്ഷകരിൽ എത്തുന്നതെന്നും സംവിധായകൻ പറഞ്ഞു.

ജാനകി കൃഷ്ണൻ , മാളവിക മേനോൻ, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാർ. ചെറിയ ഇടവേളയ്ക്ക് ശേഷം പാലയ്ക്കൽ തങ്ങളായി നടൻ ദേവൻ ശ്രദ്ധേയമായ കഥാപാത്രമായി ഈ ചിത്രത്തിലൂടെ വരുന്നതും മറ്റൊരു പുതുമയാണ്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ആദ്യമായി സിനിമയിൽ എത്തുന്നത് ലൗ എഫ് എമ്മിലൂടെയാണ്. പ്രണയഗാനം ഉൾപ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, പൊന്നാനി, മാഹി, കാസർകോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത്.

അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍,സിനോജ് അങ്കമാലി, വിജിലേഷ്,നിര്‍മ്മല്‍ പാലാഴി ദേവന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, , ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍, ജിനോ ജോണ്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബന്‍ ആലമ്മൂടന്‍, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്‌ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബേനസീര്‍, സംവിധാനം-ശ്രീദേവ് കപ്പൂര്‍, രചന-സാജു കൊടിയന്‍, പി.ജിംഷാര്‍, ഛായാഗ്രഹണം – സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം – കൈതപ്രം വിശ്വനാഥന്‍, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊ.എക്‌സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ്- ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ – രഞ്ജിത് കോത്തേരി, കോസ്റ്റ്യും – കുമാര്‍ എടപ്പാള്‍, മേക്കപ്പ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫി – അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ – അഷ്‌റഫ് ഗുരുക്കള്‍, പിആര്‍ഒ – പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് – സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

TAGS: Love FM |