50 കോടിയും പിന്നിട്ട് മുന്തിരിവള്ളികൾ തളിർക്കുന്നു

Posted on: March 1, 2017

മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 50 കോടി കളക്ഷൻ പിന്നിട്ടു. ഒപ്പം, ദൃശ്യം എന്നീ സിനിമകൾക്കു ശേഷം അൻപത് കോടി പിന്നിടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. സിനിമ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ജനുവരി 20 നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രം 50 കോടി കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ 38 കോടി രൂപയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.

എന്ന് നിന്റെ മൊയ്തീൻ, ബാംഗ്ലൂർ ഡേയ്സ്, ടു കൺട്രീസ് എന്നിവയാണ് അമ്പത് കോടി പിന്നിട്ട മറ്റു മലയാള ചിത്രങ്ങൾ. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ചിത്രത്തിൽ മീനയായിരുന്നു മോഹൻലാലിന്റെ നായിക. ദൃശ്യത്തിനു ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിച്ചത്. ഐമ, അനൂപ് സന്തോഷ്, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.