പുലിമുരുകൻ 100 കോടി ക്ലബിൽ

Posted on: November 8, 2016

pulimurugan-big

കൊച്ചി : മോഹൻലാൽ നായകനായ പുലിമുരുകൻ 100 കോടി ക്ലബിൽ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 34 ദിവസമാണ് 100 കോടി രൂപയിലേറെ വരുമാനം നേടിയത്. 100 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള ചിത്രമാണ് പുലിമുരുകൻ.

ടോമിച്ചൻ മുളുകുപാടം 25 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുലിമുരുകൻ ഒക് ടോബർ 7 നാണ് തീയേറ്ററുകളിൽ എത്തിയത്. മലയാളത്തിൽ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ സിനിമയെന്ന ബഹുമതിയും പുലിമുരുകന് അവകാശപ്പെട്ടതാണ്. രാജ്യത്തെ 331 തീയേറ്ററുകളിലാണ് പുലിമുരുകൻ റിലീസ് ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം തെലുങ്കിലേക്ക് ഡബ്‌ചെയ്തു. തുടർന്ന് 20 വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും സമർപ്പിക്കേണ്ട വിജയമാണിതെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. പീറ്റർ ഹെയ്ൻ എന്ന പ്രതിഭാധനനായ ആക്ഷൻ കൊറിയോഗ്രാഫർ ഉണ്ടായതും നിമിത്തമാണെന്നും മോഹൻലാൽ പറഞ്ഞു.