സി. കെ. ജാനു ബത്തേരിയിൽ സ്ഥാനാർത്ഥി

Posted on: April 6, 2016

C.-K.-Janu-Big

ആലപ്പുഴ : ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു സുൽത്താൻ ബത്തേരിയിൽ  സ്ഥാനാർത്ഥിയാകും. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി ജാനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോത്രമഹാസഭയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പുമൂലം ഈ നീക്കത്തിൽ നിന്ന് ജാനുവിനെ പിന്തിരിയുകയായിരുന്നു.

സി. കെ. ജാനു ഇന്നു രാവിലെ വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. സുൽത്താൻ ബത്തേരിയിൽ 2011 ൽ പള്ളിയറ രാമൻ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.