റൗണ്ട് ടേബിൾ ഇന്ത്യ

Posted on: December 16, 2014

RounTable-India-kids-Bigവിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന റൗണ്ട് ടേബിൾ ഇന്ത്യയുടെ (ആർടിഐ) പ്രവർത്തനം ശ്രദ്ധേയമാകുന്നു. രാജ്യത്തെ 76 നഗരങ്ങളിലായി 200 ലേറെ ആർടിഐ ശാഖകൾ പ്രവർത്തിക്കുന്നു. 40 വയസിൽ താഴെയുള്ള യുവാക്കളുടെ അന്താരാഷ്ട്ര സംഘടനയാണിത്. അഞ്ച് ദശലക്ഷം കുട്ടികളെ വിദ്യാസമ്പന്നരാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ഇത്തവണ കൊച്ചിൻ ബാക് വാട്ടർ റൗണ്ട് ടേബിൾ 131 മായി സഹകരിച്ചായിരുന്നു റൗണ്ട് ടേബിൾ ഇന്ത്യയുടെ പ്രവർത്തനങ്ങൾ. അരി, യൂണിഫോം എന്നിവയ്ക്ക് പുറമേ അർഹരായ കുട്ടികൾക്ക് സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. പെരുമ്പാവൂർ ട്രൈബൽ സ്‌കൂൾ, ചിറ്റൂർ ഗവൺമെന്റ് എൽ പി സ്‌കൂൾ, തെരേസ സ്പിനെല്ലി സ്‌കൂൾ, രക്ഷാ സ്‌പെഷ്യൽ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകൾ ഇത്തവണ ആർടിഐയുടെ ഗുണഭോക്താക്കളായി.

സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കായി ഇത്തവണ താരെ സമീൻ പർ എന്ന ചിത്ര രചനാ മത്സരവും രക്ഷാ സ്‌കൂളിൽ വച്ച് സംഘടിപ്പിച്ചു. മികച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. ഓർഫനേജിൽ നിന്നും ട്രൈബൽ സ്‌കൂളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളെ ലുലു മാളിൽ ഉച്ചഭക്ഷണത്തിനും സിനിമയ്ക്കും ക്ഷണിച്ചു.