ലോകാരോഗ്യ ദിനം : മണപ്പുറം ഫൗണ്ടേഷന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

Posted on: April 10, 2019

തൃശ്ശൂര്‍ : ജനങ്ങളില്‍ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷന്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിച്ചു. മണപ്പുറം മാനേജിങ് ട്രസ്റ്റീ വി. പി. നന്ദകുമാര്‍ വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വലപ്പാട് മണപ്പുറം ഹൗസില്‍ നിന്നും ആരംഭിച്ച വാക്കത്തണ്‍ വലപ്പാട് ചന്തപ്പടി സെന്ററില്‍ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു തീരദേശ ഹൈവേയില്‍ കൂടി 7 കി. മീ പിന്നിട്ടു തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ അവസാനിച്ചു. 400 പേര്‍ വാക്കത്തോണില്‍ പങ്കെടുത്തു.

മണപ്പുറം മാനേജിങ്ങ് ട്രസ്റ്റീ വി. പി. നന്ദകുമാര്‍, മണപ്പുറം ജൂവല്ലേഴ്‌സ് എം. ഡി. സുഷമ നന്ദകുമാര്‍, മണപ്പുറം അസറ്റ് ഫിനാന്‍സ് എം. ഡി. പ്രസന്നന്‍, മണപ്പുറം ഫൗണ്ടേഷന്‍ സി. ഇ. ഒ. പാവല്‍ പോദര്‍ എന്നിവര്‍ പങ്കെടുത്തു.