മുത്തൂറ്റ് വിവാഹ സമ്മാനം : ധനസഹായവിതരണം നടത്തി

Posted on: March 29, 2019

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമായ, മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ മുഖേന നൽകിവരുന്ന മുത്തൂറ്റ് വിവാഹ സമ്മാനം 2018-19 പദ്ധതിയുടെ ധനസഹായവിതരണം നടത്തി. വിധവയായ അമ്മമാരെ മക്കളുടെ വിവാഹ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹായിക്കുക എന്ന ലക്ഷ്യത്തോടയാണ് 2015 ൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം എറണാകുളം, കോട്ടയം ജില്ലകളിലെ ഓരോ ഗുണഭോക്താക്കൾക്കും 2 ലക്ഷം രൂപ വീതമാണ് നൽകിയത്. രണ്ടാം ഘട്ട ധനസഹായ വിതരണം എറണാകുളം, വരിക്കോലിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നടന്നു.

എംഎൽഎമാരായ വി. ഡി. സതീശൻ, ഹൈബി ഈഡൻ, മുത്തൂറ്റ് ഗ്രുപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുത്തൂറ്റ് വിവാഹ സമ്മാനത്തിന്റെ വിതരണം മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ചു. മിട്ട്‌സ് ഡയറക്ടർ ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ പി. സി. നീലകണ്ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.