പുല്‍വാമ രക്തസാക്ഷികളുടെ മക്കള്‍ക്ക് പഠനസഹായവുമായി ബൈജൂസ് ലേണിംഗ് ആപ്പ്

Posted on: March 6, 2019


കൊച്ചി : ബൈജൂസ് ലേണിംഗ് ആപ്പ് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച പട്ടാളക്കാരുടെ മക്കള്‍ക്ക് സമ്പൂര്‍ണ്ണ പഠനസഹായി നല്‍കുന്നു. സ്‌കൂള്‍ കരിക്കുലത്തിന് അനുസൃതമായ പഠന കോഴ്‌സുകള്‍ പ്രീലോഡ് ചെയ്ത് ടാബ്‌ലെറ്റാണ് ധീര ജവാന്മാരുടെ മക്കള്‍ക്ക് നല്‍കുക.

ലേണിംഗ് ആപ്പ് ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി പഠനം നടത്തി മുേന്നറാമെതാണ് ബൈജൂസിന്റെ പ്രത്യേകത. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരച്ച സേനാംഗങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ കടമയായി കാണുന്നുവെന്ന് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.