ഐസിഐസിഐ ഫൗണ്ടേഷന്‍ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും

Posted on: February 22, 2019

കൊച്ചി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ അഞ്ചു ലക്ഷം യുവജനങ്ങള്‍ക്ക് 2020-ഓടെ സൗജന്യ തൊഴില്‍ പരിശീലനമെന്ന ലക്ഷ്യം ഐസിഐസിഐ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് നേടുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് സൗരഭ് സിംഗ് പ്രഖ്യാപിച്ചു. ഐസിഐസിഐ അക്കാദമിയുടെ ഇരുപത്തിയഞ്ചാമത്തെ സെന്റര്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സിംഗ് ഈ പ്രഖ്യാപനം നടത്തിയത്.

ഐസിഐസിഐ അക്കാദമി ഫോര്‍ സ്‌കില്‍ വഴിയാണ് യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വരുന്നത്. ഐസിഐസിഐ അക്കാദമിക്കു പുറമേ ഗ്രാമീണ തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍എസ്ഇടിഐ) വഴിയും ഐസിഐസിഐ ഫൗണ്ടേഷന്‍ യുവാക്കള്‍ക്കു തൊഴില്‍ പരിശീലനം നല്‍കി വരുന്നു. ഈ പരിശീലനങ്ങല്‍ വഴി 3.87 ലക്ഷം യുവാക്കള്‍ക്ക് പരിശീലനവും യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം തൊഴിലും ഉറപ്പാക്കിയിട്ടുണ്ട്. 46000 സ്ത്രീകള്‍ ഉള്‍പ്പെടെ 1.14 ലക്ഷം യുവജനങ്ങള്‍ക്കു പരിശീലനും 100 ശതമാനം പ്ലേസ്‌മെന്റും ലഭ്യമാക്കിയിട്ടുണ്ട്.

TAGS: ICICI BANK |