ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് മണപ്പുറം 10 ലക്ഷം രൂപയുടെ ധനസഹായം നല്കും

Posted on: February 20, 2019

കൊച്ചി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യൂവരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി മണപ്പുറം ഫൗണ്ടേഷന്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വി.പി. നന്ദകുമാര്‍ പ്രഖ്യാപിച്ചു. മണപ്പുറം ഹെഡ് ഓഫീസില്‍ വെച്ച് ആദരസൂചകമായി നടത്തിയ അനുശോചന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എം.ഡിയും സി ഇ ഒ യുമായ വി.പി. നന്ദകുമാര്‍ ധീരജവാന്മാരുടെ ജീവത്യാഗത്തിന് മുന്നില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു.

വലപ്പാട് സി.ഐ ടി.കെ. ഷൈജു മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ പവേല്‍ പോടാര്‍, എ ജി എം സുഭാഷ് രവി, സി.എഫ്.ഒ ഫിഡല്‍ രാജ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ. സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി ആര്‍ ഒ കെ.എം. അഷറഫ്, എന്നിവരോടൊപ്പം മണപ്പുറം ഗ്രൂപ്പിലെ ജീവനക്കാരും, സാമൂഹിക പ്രവര്‍ത്തകരും, നാട്ടുകാരും ചടങ്ങില്‍ പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.