കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ പന്ത്രണ്ടാമത് ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: February 13, 2019

കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ പന്ത്രണ്ടാമത് ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാഹനാപകടത്തില്‍ മരണപ്പെട്ട അങ്കമാലി കിടങ്ങൂര്‍ സ്വദേശി അരുണ്‍ രാജിന്റെ പിതാവ് സി.എ രാജന്‍, മുളവുകാട് സ്വദേശി ഏലിയാസ് ഡോമിനിക് ലിവേറയുടെ ഭാര്യ മാര്‍ഗരറ്റ് ജെറീന ഡിക്കോത്ത എന്നിവരെയാണ് തൃക്കാക്കര ഭാരത് മാതാ കോളേജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫൗണ്ടേഷന്‍ ഇതുവരെ 157 കുടുംബങ്ങളെ ആദരിച്ചിട്ടുണ്ട്. കോളേജ് മാനേജര്‍ ഫാ.ജേക്കബ് പാലക്കപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ആര്‍.ഒ ജോഷി വര്‍ഗീസ്, ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബ, മാനേജര്‍ ബെന്റ്‌ലി താടിക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.