ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

Posted on: February 13, 2019

കൊച്ചി : ഫെഡറല്‍ ബാങ്ക് ഹോര്‍മിസ്‌സ്മാരക ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിനായി നൂറ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്‌സി നഴ്സിംഗ്, അഗ്രിക്കള്‍ച്ചര്‍, കാര്‍ഷിക സര്‍വകലാശാല നടത്തുന്ന കോപ്പറേഷന്‍ ആന്‍ഡ് ബാംങ്കിംഗ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ്, എംബിഎ വിദ്യാര്‍ഥികളില്‍ നിന്നാണ്‌സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചത്.

കേരളത്തില്‍ നിന്ന് 62 വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. മഹാരാഷ്ട്രയില്‍ നിന്ന് പതിനഞ്ചും, ഗുജറാത്തില്‍ നിന്ന് ഒന്‍പതും തമിഴ്നാട്ടില്‍ നിന്ന് 12 വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. ഭിന്നശേഷിവിഭാഗത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്. തെരഞ്ഞെടുക്കപെട്ട വിദ്യാര്‍ഥികളുടെവിവരങ്ങള്‍ https://www.federalbank.co.in/el/corporate-social-responsibiltiy എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

TAGS: Federal Bank |