മീ ഫോര്‍ മൈ സിറ്റി ചുവര്‍ചിത്രമെഴുത്തിനു കൊച്ചിയില്‍ തുടക്കം

Posted on: February 11, 2019

കൊച്ചി : കനറാ എച്ചഎസ്ബിസി ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് മുന്‍കൈയെടുത്ത് ആരംഭിച്ചിട്ടുള്ള മീ ഫോര്‍ മൈ സിറ്റി പദ്ധതിക്ക് എറണാകുളം എസ് ആര്‍ വി ഹൈസ്‌കൂളില്‍ തുടക്കമിട്ടു. ചുവര്‍ ചിത്രങ്ങളിലൂടെ നഗരങ്ങളെ സൗന്ദര്യവത്കരിക്കുന്നതിനും ശുദ്ധമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മീ ഫോര്‍ മൈ സിറ്റി.

ലളിതമായ വരകളിലൂടെ ഇന്ത്യയുടെ മഹത്തായ ചൈതന്യത്തെ അവതരിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ചുറ്റുപാടുകള്‍ എങ്ങനെ മെച്ചപ്പെട്ടതും ശുദ്ധവുമാക്കിത്തീര്‍ക്കാമെന്ന അവബോധവും ഇതിലൂടെ ലക്ഷ്യമിടുന്നതായി കനറാ എച്ചഎസ്ബിസി ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഞ്ജു മാത്തൂര്‍ പറഞ്ഞു.

ഇതുവരെ കമ്പനി മുന്‍കൈയെടുത്ത് ഏഴ് നഗരങ്ങളിലായി പതിനായിരത്തിലധികം ചതുരശ്രയടി ചുവര്‍ചിത്രങ്ങള്‍ വരച്ചതായി കനറാ എച്ചഎസ്ബിസി ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ തരന്നും ഹസീബ് അറിയിച്ചു.