എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് ഹെല്‍മറ്റ് സേവ്‌സ് ചില്‍ഡ്രണ്‍ പരിപാടി സംഘടിപ്പിച്ചു

Posted on: February 8, 2019

കൊച്ചി: എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ്, ബംഗളുരു ഉള്‍പ്പെടെ രാജ്യത്തെ ഏഴു നഗരങ്ങളില്‍ ഹെല്‍മറ്റ് സേവ്‌സ് ചില്‍ഡ്രണ്‍ എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മുപ്പതാമതു ദേശിയ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും റോഡ് സുരക്ഷയ്ക്കുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് ഈ പ്രചാരണപരിപാടിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഉജ്ജൈന്‍, കോയമ്പത്തൂര്‍, ഭോപ്പാല്‍, മൈസൂരു, പൂന, ജയ്പ്പൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ ട്രാഫിക് പോലിസിന്റെ നിരീക്ഷണത്തില്‍ ബോധവത്കരണ റൈഡുകള്‍ നടത്തി. കൂടാതെ ഹെല്‍മറ്റ് ധരിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രകടനവും സംഘടിപ്പിച്ചു. കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ദേശീയ റോഡു സുരക്ഷ വാരത്തില്‍ കമ്പനി പങ്കു ചേരുന്നതെന്ന് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡയറക്ട് ചാനല്‍ ഡയറക്ടര്‍ മൊഹിത് ഗോയല്‍ പറഞ്ഞു.