ക്യാന്‍ക്യൂര്‍ സാന്ത്വനകേന്ദ്രത്തില്‍ ബിപിസിഎല്‍ വാര്‍ഡ് തുറന്നു

Posted on: February 7, 2019

കൊച്ചി : വൈപ്പിന്‍ ഓച്ചന്തുരുത്തില്‍ ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) നിര്‍മിച്ച വാര്‍ഡ് ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയും വാര്‍ഡും ബിപിസിഎല്ലിന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ചു കേവലം 12 മാസം കൊണ്ടാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബിപിസിഎല്‍ കൊച്ചി റിഫൈനറീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പ്രസാദ് കെ. പണിക്കര്‍ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു വാര്‍ഡും നിലയും നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ലുലു ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട്. ചടങ്ങില്‍ സംബന്ധിച്ച ലുലു ഫോറെക്‌സ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ മാത്യു വിളയില്‍ ഇതു സംബന്ധിച്ച കരാര്‍പത്രം കൈമാറി. പദ്ധതിയുടെ ശേഷിക്കുന്ന ഒരു നില തന്റെ മാതാപിതാക്കളുടെ പേരില്‍ നിര്‍മിച്ചുനല്‍ല്കാമെന്നു കൊച്ചി ആസ്ഥാനമായ വ്യവസായി സലീല്‍ ഗുപ്ത നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.

നിര്‍ദിഷ്ട പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തന നടത്തിപ്പിനായി എറണാകുളം ജനറല്‍ ആശുപത്രിയുമായി ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ ധാരണാപത്രവും ഒപ്പിട്ടു. സാന്ത്വനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതയും ക്യാന്‍കൂര്‍ ഓണററി സെക്രട്ടറി ആര്‍. മാധവ് ചന്ദ്രനും ധാരണാപത്രങ്ങള്‍ കൈമാറി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം സമ്പൂര്‍ണ സാന്ത്വനചികിത്സ ആവശ്യമുള്ള അഗതികളും ഭവനരഹിതരുമായ രോഗികളെ ക്യാന്‍ക്യൂര്‍ ഏറ്റെടുക്കുമെന്നാണു ധാരണാപത്രത്തിലെ വ്യവസ്ഥ.

ക്യാന്‍ക്യൂര്‍ പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ എം എ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍, സീനിയര്‍ മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റ് വേണുഗോപാല്‍ സി. ഗോവിന്ദ്, ക്രെഡായ് കേരള ചെയര്‍മാന്‍ നജീബ് സക്കറിയ, ക്യാന്‍ക്യൂര്‍ വൈസ് പ്രസിഡന്റ് ജെ. പോള്‍ രാജ്, ജോയിന്റ് സെക്രട്ടറി ഡോ. അനില്‍ ജോസഫ്, ട്രഷറര്‍ മാത്യു ജോസഫ്, ബ്രദര്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ച