പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍-റോട്ടറി ഭവനപദ്ധതി

Posted on: February 2, 2019

കൊച്ചി : ആസ്റ്റര്‍ഡിഎം ഫൗണ്ടേഷന്‍ റോട്ടറി ഇന്റര്‍ നാഷണലുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആസ്റ്റര്‍-റോട്ടറി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പ്രളയബാധിതര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു. കിഴക്കേ കടുങ്ങല്ലൂരില്‍ സിനിമാതാരം ആസിഫ് അലി, വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യത്തെ രണ്ട് വീടുകളുടെ തറക്കല്ലിട്ടു.

പൈലറ്റ് പദ്ധതി എന്ന നിലയ്ക്കാണ് മൂന്ന് റോട്ടറിജില്ലകളിലായി 25 വീടുകള്‍ നിര്‍മ്മിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭവനമൊരുക്കുന്നതിനായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സും റോട്ടറി ഇന്റര്‍നാഷണലുമാണ് നേതൃത്വം നല്കുക.

കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിദുരന്തത്തിന്റെ ദുരിതഫലങ്ങള്‍ ഒട്ടേറെപ്പേര്‍ അനുഭവിക്കുന്നുണ്ടെന്നും ഇപ്പോഴും വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിനും ഭാവിയില്‍ അവരുടെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്നും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയും ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ്മൂപ്പന്‍ പറഞ്ഞു.

വീടുകള്‍ നഷ്ടപ്പെട്ടെങ്കിലുംസ്വന്തമായി സ്ഥലമുള്ളവര്‍ക്ക് ആസ്റ്റര്‍-റോട്ടറി ഭവനപദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കും. കൂടാതെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സംഘമായി താമസിക്കുന്നതിനുള്ള ക്ലസ്റ്റര്‍ വീടുകളും നിര്‍മ്മിക്കും. റോട്ടറി ഡിസ്ട്രിക്റ്റുകളായ 3201, 3202, 3211 എന്നിവയിലായി നിര്‍മ്മിക്കുന്ന പൈലറ്റ് പദ്ധതിയില്‍ 25 വീടുകളാണ് നിര്‍മ്മിക്കുന്നത്.

പൈലറ്റ് പദ്ധതിയില്‍ 25 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും പിന്നീട്‌വീടുകളുടെഎണ്ണം 75 ആയി വര്‍ദ്ധിപ്പിക്കുമെന്നും റോട്ടറിഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സി. ഭാസ്‌കര്‍ പറഞ്ഞു. പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ആസ്റ്റര്‍ വോളന്റിയേഴ്‌സുമായുള്ള സഹകരണംതുടരും. വീടില്ലാത്തവര്‍ക്ക് പ്രതീക്ഷ നല്കുന്ന ഈ പദ്ധതിയില്‍ കേരളത്തിലെ മൂന്ന് റോട്ടറി ഡിസ്ട്രിക്റ്റുകളും പങ്കുചേരുമെന്ന് അദ്ദേഹം പറഞ്ഞു.