കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡുകൾ വിതരണം ചെയ്തു

Posted on: January 24, 2019

കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ അവാർഡ് ഫോർ എക്‌സലൻസ് ഇൻ സോഷ്യൽ സർവീസസ്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് പ്രവർത്തിക്കുന്ന പ്രോവിഡൻസ് ഹോമിന്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രോവിഡൻസ് ഹോം പ്രസിഡന്റ് സിസ്റ്റർ മേരി ജിൻസി ഏറ്റുവാങ്ങി.

മികച്ച സാമൂഹ്യപ്രവർത്തകനുള്ള ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടർ കലയപുരം ജോസ് കരസ്ഥമാക്കി.

മെറിറ്റ് അവാർഡുകളും, പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച പ്രവർത്തനത്തിനുള്ള വ്യക്തിഗത അവാർഡ് തിരുവനന്തപുരം സ്വദേശികളായ അജികുമാർ കെ.എസ്, എൽ.ആർ. മധുജ കുമാർ, ടിഫാനി മരിയ ബ്രാർ, ആലപ്പുഴ സ്വദേശി സേവ്യർ പോത്തംപള്ളി, ഇടുക്കി സ്വദേശിനി ഏലിയാമ്മ മാത്യു എന്നിവർ നേടിയപ്പോൾ സംഘടനാ വിഭാഗത്തിൽ പാലാ മരിയ സദനം ചാരിറ്റബിൾ ട്രസ്റ്റ് , പെരുമ്പാവൂർ സ്‌നേഹ ജ്യോതി ചാരിറ്റബിൾ സൊസൈറ്റി, മലപ്പുറം നവകേരള സാംസ്‌കാരിക വേദി, മട്ടാഞ്ചേരി രക്ഷാ സൊസൈറ്റി എന്നിവരും അവാർഡ് നേടി. പ്രത്യേക ജൂറി പുരസ്‌കാരത്തിന് തിരുവനന്തപുരം ലൂർദ്ദ് മാതാ കെയർ ഹോം, എറണാകുളം സ്വദേശിനി ലക്ഷ്മി മേനോൻ, കൊല്ലം സ്വദേശി ഡോ. യു.കെ ശ്യാം എന്നിവർ അർഹരായി.

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സാമൂഹിക സംഘടനാ പ്രവർത്തകരുടെയും, സന്നദ്ധപ്രവർക്കകരുടെയും സാന്നിധ്യത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. അവാർഡിനോടനുബന്ധിച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ് പ്രകാശനം ചെയ്ത ന്യൂസ് ലെറ്റർ അവാർഡ് നിർണ്ണയ കമ്മറ്റി ചെയർമാൻ കെ. വിജയൻ ഏറ്റുവാങ്ങി. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ്ജ് സ്ലീബാ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ തുടങ്ങിയവരും പങ്കെടുത്തു.