ദുരിതാശ്വാസനിധി : ടൂറിസം വകുപ്പ് 6.06 കോടി കൈമാറി

Posted on: January 24, 2019

തിരുവനന്തപുരം : സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 6.06 കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി .കടകംപള്ളി സുരേന്ദ്രന്‍ 6.06കോടി രൂപയുടെ ചെക്ക് കൈമാറി.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയ ഓണം വാരാഘോഷത്തിനായി വകയിരുത്തിയിരുന്ന ആറ് കോടി രൂപയും വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച വസന്തോല്‍സവം 2019 ലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭ്യമായ തുകയുടെ പത്ത് ശതമാനവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, ഡപ്യൂട്ടി ഡയറക്ടര്‍  അനില്‍, തിരുവനന്തപുരം ഡിറ്റിപിസി സെക്രട്ടറി ബിന്ദുമണി എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു.