കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡ് ദാനം 24 ന്

Posted on: January 20, 2019

കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്‌സലൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡ് ജനുവരി 24 ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹ്യപ്രവർത്തകന് ഒരുലക്ഷം രൂപയും ഫലകവും, മികച്ച സാമൂഹ്യസംഘടനയ്ക്ക്  2 ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്.

കൂടാതെ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾക്കും, സംഘടനകൾക്കും മെറിറ്റ് അവാർഡുകളും, പ്രശസ്തി പത്രവും നൽകിവരുന്നു. പാലാരിവട്ടം ഹോട്ടൽ റിനൈയിലാണ് ചടങ്ങ്. മൂന്നാമത് സോഷ്യൽ സർവീസ് അവാർഡ് ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരോടൊപ്പം കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ്ജ് സ്ലീബാ, ഡയറക്ടർ ജേക്കബ് കുരുവിള തുടങ്ങിയവരും പങ്കെടുക്കും.