ശിവഗിരി തീര്‍ത്ഥാടന പന്തലിന് യൂസഫലി രണ്ടു കോടി നല്കും

Posted on: January 1, 2019

ശിവഗിരി : ശിവഗിരിയില്‍ സ്ഥിരം തീര്‍ത്ഥാടന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ലുലു ഗ്രൂപ്പ് എം ഡി എം.എ യൂസഫലി രണ്ട് കോടി രൂപ കൂടി നല്കും. തീര്‍ത്ഥാടന സമ്മേളനത്തില്‍ പങ്കെടുത്താണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.

പന്തലിനായി അദ്ദേഹം അഞ്ചരക്കോടി രൂപ നല്കിയിരുന്നു. അതിനുപുറമേയാണ് പുതിയ വാഗ്ദാനം. വീണ്ടും സഹായം വാഗ്ദാനം ചെയ്ത യൂസഫലിയെ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അഭിനന്ദിച്ചു. അടുത്ത തീര്‍ത്ഥാടനം പണിപൂര്‍ത്തീകരിച്ച പന്തലില്‍ നടത്താനാകുമെന്ന പ്രതീക്ഷയും സ്വാമി പങ്കുവച്ചു.