ടാറ്റാ മോട്ടോഴ്‌സിന്റെ ഡിലൈറ്റ് സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ്

Posted on: December 27, 2018

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് ഉപഭോക്താക്കളുടെ കുട്ടികള്‍ക്കായി ടാറ്റാ മോട്ടോഴ്‌സ് സംഘടിപ്പിക്കുന്ന ടാറ്റാ ഡിലൈറ്റ് സ്റ്റാര്‍ സ്‌കോളാര്‍ഷിപ്പ് സീസണ്‍ 6ന് തുടക്കമായി. 25000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. പരിപാടിയില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കായി 40 ടാബ്‌ലറ്റുകള്‍ പ്രത്യേക സമ്മാനമായി നല്‍കും

എല്ലാ കുട്ടികളുടെയും അടിസ്ഥാന അവകാശങ്ങളിലൊന്നാണ് വിദ്യാഭ്യാസമെന്നും നിര്‍ഭാഗ്യവശാല്‍ സാമ്പത്തിക പരാധീനത മൂലം നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും ടാറ്റാ മോട്ടോഴ്‌സ് സെയില്‍സ് & മാര്‍ക്കറ്റിംഗ് മേധാവി ആര്‍.ടി വാസന്‍ പറഞ്ഞു. ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോല്‍സാഹനം ലഭിക്കുകയും അത് വഴി അവര്‍ക്ക് ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

എല്ലാ ടാറ്റാ ഡിലൈറ്റ് അംഗങ്ങളുടെയും മക്കള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ഇതിനായുള്ള ഫോം പൂരിപ്പിച്ച് കുട്ടികളുടെ പത്താം ക്ലാസിലേയും 12-ാം ക്ലാസിലേയും മാര്‍ക്ക് ഷീറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കാം. 14 വയസ്സിനും 20 വയസ്സിനും ഇടയിലായിരിക്കണം പ്രായം. 70 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷകരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയ ശേഷം വിജയിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ടാറ്റാ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളിലൂടെ വിതരണം ചെയ്യും

കഴിഞ്ഞ 5 എഡിഷനുകളിലായി 1000 കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ആകെ 1.5 കോടി രൂപയാണ് ഇവര്‍ക്ക് നല്‍കിയത്. ടാറ്റാ ഡിലൈറ്റ് പ്രോഗ്രാമിന് 2014ലെ ഓട്ടോമോട്ടീവ് അവാര്‍ഡ്, 2015 ലെ ഡ്രാഗണ്‍സ് ഓഫ് ഏഷ്യയുടെ ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ബ്രാന്റ് ലോയല്‍റ്റി ക്യാംപെയ്ന്‍ എന്നീ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

TAGS: Tata Motors |