ഹനീഫാ സാറയ്ക്ക് യൂസഫലിയുടെ സഹായം

Posted on: December 20, 2018

ചെന്നൈ : വീട്ടില്‍ ശുചിമുറിയില്‍ നിര്‍മിക്കാമെന്ന വാക്കു പാലിക്കാത്ത പിതാവിനെ പോലീസ് സ്‌റ്റേഷന്‍ കയറ്റിയ ഏഴു വയസുകാരിക്കു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സ്‌നേഹ സമ്മാനം ; അഞ്ചു ലക്ഷം രൂപ. വെല്ലൂര്‍ ആമ്പൂരിലെ ഓട്ടോ ഡ്രൈവറായ ഇഹ്‌സാനുല്ലയ്‌ക്കെതിരെ മകള്‍ ഹനീഫ സാറയെക്കുറിച്ചുള്ള വാര്‍ത്ത കണ്ടാണു സഹായം പ്രഖ്യാപിച്ചത്.

എല്‍കെജിയില്‍ ഒന്നാമതെത്തിയാല്‍ ശുചിമുറി പണിയാമെന്നു പിതാവ് നല്‍കിയ വാക്ക് പിന്നീട് എല്ലാ ക്ലാസുകളിലും ഒന്നാം റാങ്ക് നേടിയിട്ടും പാലിച്ചില്ല. തുടര്‍ന്നാണു സാറ മാതാവിനെയും കൂട്ടി പോലീസിലെത്തിയത്. തുടര്‍ന്ന് ആമ്പൂര്‍ നഗരസഭ ശുചിമുറി നിര്‍മാണം ഏറ്റെടുക്കുകയും ഹനീഫ സാറയെ നഗരസഭയുടെ സ്വച്ഛ്ഭാരത് മിഷന്‍ ബ്രാന്‍ഡ് അംബാസിഡറാക്കുകയും ചെയ്തിരുന്നു.

TAGS: M A Yusuf Ali |