ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് ഓഫ് ബറോഡ നാലു കോടി നല്‍കി

Posted on: December 6, 2018

കൊച്ചി : ബാങ്ക് ഓഫ് ബറോഡ കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ സംഭാവന ചെയ്തു. ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവി രാജേഷ് മല്‍ഹോത്ര നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വിഷമം പിടിച്ച സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ അഭിമാനം ഉണ്ടെന്നും സംസ്ഥാനത്ത് ബാങ്കിന് 100ലധികം ബ്രാഞ്ചുകളുണ്ടെന്നും ജനകീയ ബാങ്ക് എന്ന നിലയില്‍ സമൂഹത്തോടു ചേര്‍ന്നു നില്‍ക്കുന്നതില്‍ വിശ്വസിക്കുന്നുവെന്നും കേരളത്തിലെ ജനങ്ങള്‍ ഈ ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് തരണം ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മല്‍ഹോത്ര പറഞ്ഞു.

TAGS: Bank Of Baroda |