വോഡഫോണ്‍ ഫൗണ്ടേഷന്‍ വൈബ് അവതരിപ്പിച്ചു

Posted on: December 6, 2018

കൊച്ചി : വോഡഫോണ്‍ ഐഡിയയുടെ ഭാഗമായ വോഡഫോണ്‍ ഫൗണ്ടേഷന്‍ നാസ്‌കോം ഫൗണ്ടേഷനുമായും വിഎസ്ഒയുമായും സഹകരിച്ച് സന്നദ്ധ സേവനത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള ഡിജിറ്റല്‍ സംവിധാനമായ വൈബിനു തുടക്കം കുറിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക, സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിക്കുക, അവരെ വിവിധ പരിപാടികളില്‍ പങ്കാളികളാക്കുക തുടങ്ങിയവ ഡിജിറ്റലായി ആസൂത്രണം ചെയ്യുകയും അവയുടെ പ്രതിഫലനങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യുകയുമാണിതിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌ക്കാരിക മന്ത്രാലയം സെക്രട്ടറി അരുണ്‍ ഗോയല്‍ ഇതു പുറത്തിറക്കുന്ന വേളയില്‍ സന്നിഹിതനായിരുന്നു.

സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പ്രത്യേകതമായി വികസിപ്പിച്ചെടുത്തതാണ് വൈബ്. മൊബൈല്‍ വഴി എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡാണിത്. അവസരങ്ങള്‍ തേടുന്ന വ്യക്തഗത സന്നദ്ധ പ്രവര്‍ത്തകരേയും തങ്ങളുടെ തൊഴില്‍ സേനയെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വാദ്ഗാനം ചെയ്യുന്ന കോര്‍പറേറ്റുകളേയും എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സാമൂഹ്യ സംരംഭങ്ങള്‍ എന്നിങ്ങനെ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും ബന്ധിപ്പിക്കുന്നതായിരിക്കും ഇത്.

രാജ്യത്തിന്റെ നിര്‍ണായകമായ പല വെല്ലുവിളികളും നേരിടാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഞ്ചരിക്കേണ്ടതുണ്ടെന്ന് വിഎസ്ഒ വൈബ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര സാസ്‌ക്കാരിക മന്ത്രാലയം സെക്രട്ടറി അരുണ്‍ ഗോയല്‍ പറഞ്ഞു. ഈ ആപ്പ് വികസിപ്പിച്ചവര്‍ തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വന്‍ മാറ്റങ്ങള്‍ക്കു വഴി വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.