മൈ ഡ്രീം പഠന പദ്ധതിയുമായി സാംസംഗ്

Posted on: November 26, 2018

കൊച്ചി : ഇന്ത്യയിലെ മിഡില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെക്കുറിച്ചു പഠിക്കാനായി സാംസംഗ് ഇന്ത്യ മൈ ഡ്രീം പദ്ധതി ആരംഭിക്കും. യുെനസ്‌ക്കോയുടെ മഹാത്മാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ ഫോര്‍ പീസ് ആന്റ് സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ്, നവോദയ വിദ്യാലയ സമിതി എന്നിവയുമായി സഹകരിച്ചാണിതു നടപ്പാക്കുക.
വിദ്യാര്‍ത്ഥികള്‍ക്കു മേലുള്ള സമ്മര്‍ദ്ദം കുറക്കുകയും പഠനത്തിന്റെ ലക്ഷ്യമാണ്.

ഇതിനു പുറമേ ആന്ധ്രാ പ്രദേശ് സര്‍ക്കാരുമായുള്ള മറ്റൊരു പ്രത്യേക സഹകരണ പദ്ധതിയിലൂടെ 14 സര്‍ക്കാര്‍ കോളേജുകളില്‍ സാംസംഗ് സ്മാര്‍ട്ട് ക്ലാസ് റൂമുകളും സ്ഥാപിക്കും. മൈ ഡ്രീം പദ്ധതിയുടെ ഭാഗമായി രാജ്യ വ്യാപകമായുള്ള നവോദയ വിദ്യാലയങ്ങളില്‍ രണ്ടു വര്‍ഷത്തെ പഠനമാവും നടത്തുക. സാംസംഗ് സ്മാര്‍ട്ട് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന 64 നവോദയ വിദ്യാലയങ്ങളാവും ഈ പഠനത്തിനായി തെരഞ്ഞെടുക്കുക. സമ്മര്‍ദ്ദ രഹിതവും ആഹ്ലാദകരവുമായ പഠനം ഉറപ്പാക്കാനാണ് ഈ പഠനത്തിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ യുെനസ്‌ക്കോ എം.ജി.ഐ.ഇ.പി. ഡയറക്ടര്‍ ഡോ. അനന്ത കെ. ദുരൈയപ്പ പറഞ്ഞു.  ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും ഈ പഠനമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ ഈ പഠനം വഴിയൊരുക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച നവോദയ വിദ്യാലയ സമിതി കമ്മീഷണര്‍ ബി.കെ. സിങ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ട കഴിവുകളുമായി വിദ്യാര്‍ത്ഥികളെ ശക്തിപ്പെടുത്താനുമാണ് ഈ ഗവേഷണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാംസംഗ് ഇന്ത്യയുടെ കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് പീറ്റര്‍ റീ ചൂണ്ടിക്കാട്ടി.

TAGS: Samsung |