ഫെഡറൽ ബാങ്ക് ഹോർമിസ് സ്മാരക ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: November 21, 2018

കൊച്ചി : ഫെഡറൽ ബാങ്ക് ഹോർമിസ് സ്മാരക ഫൗണ്ടേഷൻ 2018-19 അധ്യയന വർഷത്തേക്കുള്ള സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്നാട് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ എം ബി ബി എസ്, എൻജിനീയറിംഗ്, ബിഎസ്‌സി നേഴ്സിംഗ്, ബി എസ് സി അഗ്രിക്കൾച്ചർ, കാർഷിക സർവകലാശാലകൾ നടത്തുന്ന അഗ്രികൾച്ചറൽ സയൻസ് ഉൾപ്പെടെയുള്ള ബി എസ് സി (ഹോണേഴ്സ്) കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയിട്ടുള്ളവരും മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവരുമായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി ഫെഡറൽ ബാങ്ക് വെബ്സൈറ്റായ https://www.federalbank.co.in/scholarships സന്ദർശിക്കുക.

പൂരിപ്പിച്ച അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം 2018 ഡിസംബർ 31 നകം ഏറ്റവും അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ സമർപ്പിക്കണം.