മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന്‍ സ്‌കോളര്‍പ്പിനുള്ള അപേക്ഷ ക്ഷണിച്ചു

Posted on: November 9, 2018

കൊച്ചി: മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന്‍ 2018ലെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മെഡിസിന്‍, എന്‍ജിനീയറിങ്, ബിഎസ്‌സി നഴ്‌സിങ്, ബികോം തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പംിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് സ്‌കോളര്‍ഷിപ്പ്.

http://apps.muthnet.com:9081 എന്നതാണ് ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള ലിങ്ക്. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30, 2018

തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കും വരെ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ദരിദ്ര വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയും കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കുകയുമാണ് സ്‌കോളര്‍ഷിപ്പിലൂടെ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

ദരിദ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പഠനത്തിന് പ്രോല്‍സാഹിപ്പിച്ച് അതിലൂടെ നല്ലൊരു ജീവിതം പടുത്തുയര്‍ത്തി അവരെ സാമ്പത്തികമായി പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മുത്തൂറ്റ് ഫിനാന്‍സ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (റിസ്‌ക് മാനേജ്‌മെന്റ് )ഡോ. ജോണ്‍ വി. ജോര്‍ജ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7356555434/04846690386/353, ഇമെയില്‍ – [email protected]

TAGS: Muthoot Finance |