ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസ് ഡൽഹിയിൽ

Posted on: November 4, 2018

കൊച്ചി : സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസ് പദ്ധതി ഡൽഹിയിൽ ആരംഭിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് ഡൽഹി അൽഷിഫ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

അൽഷിഫ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ 15 കിലോമീറ്റർ പരിധിയിലുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമല്ലാത്ത 1 ലക്ഷത്തോളം വരുന്ന സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾക്കായി ഒരുക്കുന്ന മെഡിക്കൽ ക്യാമ്പുകളുമായി ചേർന്നാണ് ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ വാൻ പ്രവർത്തിക്കുന്നത്. ഡയഗനോസ്റ്റിക്ക്, ലാബോറട്ടറി, മെഡിക്കൽ പരിശോധനകൾ, കൺസൾട്ടേഷൻ , പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഈ മൊബൈൽ മെഡിക്കൽ വാനിൽ സജ്ജമാക്കിയിരിക്കുന്നു. ഡോക്ടർ, നഴ്‌സ്, മെഡിക്കൽ ടെക്‌നോളജിസ്റ്റ് എന്നിവർ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഈ മൊബൈൽ ക്ലിനിക്കിൽ ഉണ്ടാകും

മൊബൈൽ മെഡിക്കൽ സർവീസിന് പുറമെ ആസ്റ്റർ ആശുപത്രികളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മെഡിക്കൽ സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിക്കും. ആസ്റ്റർ വോളണ്ടിയേഴ്‌സ് മൊബൈൽ മെഡിക്കൽ സർവീസ് പദ്ധതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായുളള മൊബൈൽ മെഡിക്കൽ വാനിന്റെ ഫ്‌ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു.