ക്രോംപ്ടണ്‍ ഗ്രീവ്‌സ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി

Posted on: October 20, 2018

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ക്രോംപ്ടണ്‍ ഗ്രീവ്‌സ് ഒരു കോടി രൂപ സംഭാവന നല്‍കി. കമ്പനിയിലെ ജീവനക്കാരുടെ സംഭാവനയും ഇതില്‍ ഉള്‍പ്പെടും. പ്രളയത്തില്‍ ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ നന്നാക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നുണ്ട്.

ഇതിനുവേണ്ടി സൗജന്യ സര്‍വീസ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വന്‍ ഇളവുകളോടെയാണ് ലഭ്യമാക്കുന്നത്. സന്നദ്ധ സംഘടനകള്‍ വഴി സൗജന്യമായി ഫാനുകളും ലൈറ്റുകളും നല്‍കുമെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് സി ഇ ഒ മാത്യു ജോബ് പറഞ്ഞു.