ദുരിതാശ്വാസ നിധിയിലേക്ക് ഐ ഡി എസ് എ 3.72 കോടി രൂപ നല്‍കി

Posted on: October 8, 2018

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷന്‍ (ഐ ഡി എസ് എ) 3.72 കോടി രൂപ  സംഭാവന ചെയ്തു. പുനരധിവാസ സാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഐഡിഎസ്എ യില്‍ അംഗത്വമുള്ള, ഡയറക്ട് സെല്ലിങ്ങ് കമ്പനികളില്‍ നിന്ന് സമാഹരിച്ചതാണ് പണവും ഉല്പന്നങ്ങളും.

എന്‍ ജി ഒ കളുടേയും ജീവനക്കാരുടേയും സഹകരണത്തോടെ ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ നേരത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പുതപ്പുകള്‍, അടുക്കള ഉപകരണങ്ങള്‍, ടവലുകള്‍, ടൂത്ത് ബ്രഷ്, പായകള്‍ എന്നിവയെല്ലാം ഉല്പന്നങ്ങളില്‍ ഉള്‍പ്പെടും.

ചില കമ്പനികള്‍ നേരത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കളും നല്‍കിയിട്ടുണ്ട്. ഡയറക്ട് സെല്ലിങ്ങ് വ്യവസായം, ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഐ ഡി എസ് എ ചെയര്‍മാന്‍
വിവേക് കട്ടോച്ച് പറഞ്ഞു.

ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് വ്യവസായം കേരളത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ തികച്ചും സ്വാഗതാര്‍ഹമാണ്. വിനോദ സഞ്ചാരം, ആയുര്‍വേദ, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളില്‍ പ്രളയം മൂലം 40000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വിവേക് കട്ടോച്ച് ചൂണ്ടിക്കാട്ടി.

TAGS: IDSA |