ഡാല്‍മിയ ഭാരത് ഗ്രൂപ്പ് തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം നല്‍കി

Posted on: October 4, 2018

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തെ ഡാല്‍മിയ ഭാരത് ഗ്രൂപ്പിലെ തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം നല്‍കി. ഡാല്‍മിയ ഭാരത് സൗത്ത് ലീഡര്‍ഷിപ്പ് ടീം അംഗങ്ങളായ ആര്‍. വെങ്കിടേശന്‍, ആര്‍.സഞ്ജയ്, പി. ജയചന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.

കേരളം ഇന്നു വരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കാന്‍ ഒന്നിച്ചു നില്‍ക്കേണ്ടത് ഡാല്‍മിയ ഭാരതിന്റെ ഉത്തരവാദിത്തമാണെന്ന് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് എച്ച് ആര്‍ ഹെഡ് അജിത്ത് മേനോന്‍ പറഞ്ഞു.