മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ 5000 സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുന്നു

Posted on: September 14, 2018

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത വിഭാഗമായ മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ പ്ലാസ്റ്റിക് ഉപേക്ഷിക്കു, പരിസ്ഥിതിയെ രക്ഷിക്കു എന്ന സന്ദേശവുമായി എറണാകുളം ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ വിദ്യാർത്ഥികൾക്ക് സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.

ഈ വർഷം കമ്പനി ദക്ഷിണേന്ത്യയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ 5000 വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുമെന്നും മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജേക്കബ് പറഞ്ഞു.

പ്ലാസ്റ്റിക് ബോട്ടിലുകളുടെ ദോഷങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി 2018-19 സാമ്പത്തിക വർഷം കമ്പനി നടത്തുന്ന സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും അദേഹം കൂട്ടിചേർത്തു.

മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു ജോൺ മലയിൽ, ഇൻഫോ പാർക്ക് സൻസ്‌കാര സ്‌കൂൾ പ്രിൻസിപ്പൽ ഗായത്രി ഗോവിന്ദ്, എറണാകുളം ജിജിഎൽപി സ്‌കൂൾ ഹെഡ് മിസ്ട്രസ് ലീലാമ്മ ഐസക്, പിടിഎ പ്രസിഡന്റ് ശിവൻ, മുത്തൂറ്റ് ഫിനാൻസ് എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.