കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജിൻഡാൽ സ്റ്റെയിൻലെസിന്റെ പിന്തുണ

Posted on: September 12, 2018

കൊച്ചി : പ്രളയം ബാധിച്ച കേരളത്തിലെ ദുരിതാശ്വാസ പുനരധിവാസ നടപടികളുടെ ഭാഗമായി ജിൻഡാൽ സ്റ്റെയിൻലെസ് 25,000 സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വിതരണം ചെയ്തു. അമേരിക്കയിലെ ലൂസി സോളാറുമായി ചേർന്ന് എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന 500 സോളാർ വിളക്കുകളും എത്തിച്ചിട്ടുണ്ട്. പകൽ ചാർജ് ചെയ്്ത് രാത്രി ഉപയോഗിക്കാവുന്ന വിളക്കുകൾ പ്രളയം ഏറ്റവും ബാധിച്ച പ്രദേശങ്ങളിൽ വിതരണം ചെയ്യും.

ജിൻഡാൽ സ്റ്റെയിൻലെസ് 5 പെട്ടികൾ കേരള ഭവനിൽ അധികൃതർക്ക് കൈമാറി. ജില്ലാ കലക്ടർ എസ് സുഹാസിന്റെ സഹായത്തോടെ ഇംപ്ലിമെന്റേഷൻ പാർട്ട്ണറായ വേൾഡ് വിഷൻ ആലപ്പുഴയിലെ 5000 കുടുംബങ്ങൾ്ക്ക്് വിതരണം ചെയ്യും. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് അതിയായ വിഷമമുണ്ടെന്നും ്ആവശ്യക്കാർക്ക് അടുക്കള പാത്രങ്ങൾ നൽകി സഹായിക്കാനുള്ള ഒരു ചെറിയ നടപടി മാത്രമാണിതെന്നും ജെഎസ്എൽ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ദീപിക ജിൻഡാൽ പറഞ്ഞു.