ധാത്രി ആയുർവേദ 20 ലക്ഷം രൂപ സംഭാവന നൽകി

Posted on: September 11, 2018

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുർവേദ ആദ്യഘട്ടമായി നൽകുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടർ ഡോ. എസ്. സജികുമാർ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് കൈമാറി.

ധാത്രി സിഇഒ എം.സി. ആനന്ദ് കുമാർ, ബിപിൻ ചെറിയാൻ (വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് ), നടരാജൻ എസ്. അയ്യർ (എക്‌സ്‌പോർട്ട് ഹെഡ് ), ഉദയകുമാർ എസ്. (എച്ച്.ആർ.ഹെഡ് ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.