ഗോദ്‌റെജ് സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു

Posted on: August 30, 2018

കൊച്ചി: പ്രളയത്തില്‍ നശിച്ച ഉപകരണങ്ങള്‍ക്ക് പ്രത്യേക സര്‍വീസ് ക്യാമ്പുമായി ഗോദ്‌റെജ് അപ്ലയന്‍സസ്. പ്രളയം ബാധിച്ച മേഖലകളിലാണ് സൗജന്യ ക്യാമ്പ് ഒരുക്കുന്നത്. ഉപകരണങ്ങളുടെ തകരാര്‍ പരിഹരിക്കുന്നത് കൂലി ചെലവ് ഈടാക്കുന്നതല്ല. സ്‌പെയര്‍ പാര്‍ട്‌സുകള്‍ 50 ശതമാനം കിഴിവോടെ ലഭ്യമാക്കുകയും ചെയ്യും. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, ചെസ്റ്റ് ഫ്രീസറുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പ്രളയത്തെയാണ് കേരളം അഭിമുഖീകരിച്ചത്. പത്ത് ലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നത്. ഈ പശ്ചാത്തലത്തിലാണ് സഹായ വാഗ്ദാനവുമായി ഗോദ്‌റെജ് അപ്ലയന്‍സസ് രംഗത്തെത്തുന്നത്

രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രത്യേക സര്‍വീസ് ക്യാമ്പ് സെപ്തംബര്‍ 10 വരെ നീണ്ടു നില്‍ക്കും. വെള്ളപ്പൊക്കത്തില്‍ കനത്ത നഷ്ടമാണ് പല ഉപഭോക്താക്കള്‍ക്കും നേരിടേണ്ടി വന്നതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് നാഷണല്‍ സര്‍വീസ് ഹെഡ് രവി ഭട്ട് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും ഉപകരണങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: Goderage |