പ്രളയബാധിത മേഖലകളില്‍ സഹായവുമായി സാംസംഗ്

Posted on: August 30, 2018

കൊച്ചി: പ്രളയം നാശം വിതച്ച കേരളത്തില്‍ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി സാംസംഗ് ഇന്ത്യ. കസ്റ്റമര്‍ സര്‍വീസ് വാനുകളും ദുരിതാശ്വാസ സേവനങ്ങള്‍ക്കായി ഉപയോഗിക്കും. 3 ആര്‍&ഡി കേന്ദ്രങ്ങള്‍, 2 ഫാക്ടറികള്‍ എന്നിവിടങ്ങളിലുള്ള ജീവനക്കാരും സേവനപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപയും നല്‍കും. 10000 കിടക്കകളും സാംസംഗ് സംഭാവന ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് 1.5 കോടി രൂപയുടെ ചെക്ക് സാംസംഗ് പ്രതിനിധി കൈമാറും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കും. ഭക്ഷണം, പാല്‍, മരുന്നുകള്‍ എന്നിവ സൂക്ഷിക്കുന്നതിനായി സാംസംഗ് ഫ്രിജറേറ്ററുകളും, ഭക്ഷണം ചൂടാക്കാനായി സാംസംഗ് മൈക്രോവേവ് ഓവനുകളും നല്‍കും. ക്യാമ്പുകളിലേക്ക് സാംസംഗ് ടെലിവിഷനും ബന്ധുക്കളുമായി വീഡിയോ കോള്‍ ചെയ്യുന്നതിനായി സാംസംഗ് മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും എത്തിക്കും.

TAGS: Samsung |